Breaking News

മെമു തീവണ്ടി സർവ്വീസ് മംഗലാപുരം വരെ നീട്ടാത്തതിൽ പ്രതിഷേധം നീലേശ്വരത്ത് നാളെ 'മനുഷ്യ മെമു' ഓടും

നീലേശ്വരം: മെമു തീവണ്ടി സർവ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നീലേശ്വരം ജെ.സി.ഐ യുടെയും നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ തീവണ്ടിയാത്രക്കാരെ ഉൾപ്പെടുത്തി 'മനുഷ്യ മെമു' യാത്ര സംഘടിപ്പിക്കും. മാർച്ച് 24ന് രാവിലെ 7 മണിക്ക് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് റെയിൽവെ സ്റ്റേഷന് സമീപം അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനകീയ പ്രതിഷേധത്തിൽ മുഴുവൻ തീവണ്ടിയാത്രക്കാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

No comments