ശ്രീരാമ നവമി ആഘോഷങ്ങളുടെ ഭാഗമായി വരക്കാട് എൻഎസ്എസ് കരയോഗം വനിതാ സമിതി നേതൃത്വത്തിൽ നടത്തുന്ന അഖണ്ഡ രാമായണ പാരായണത്തിന് തുടക്കമായി
വെള്ളരിക്കുണ്ട് : ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി വരക്കാട് എൻഎസ്എസ് കരയോഗം വനിതാ സമിതിയുടെ നേതൃത്ത്വത്തിൽ അഖണ്ഡ രാമായണ പാരായണം നടന്ന് വരുന്നു. കരയോഗമന്ദിരത്തിൽ രാവിലെ 5 മണിക്ക് Nടട ഹോസ്ദുർഗ്ഗ് യൂണിയൻ ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓഡിനേറ്റർ ചിങ്ങനാ പുരം മോഹനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻഡ് ടി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സുധാകരൻ തളാപ്പിൽ, ടി തമ്പാൻ നായർ, ഗീതാസുരേഷ്, രുഗ്മിണി ഗംഗാധരൻ, വി സുമംഗല, രാധിക രാജ്, ലീല വരകത്ത് ലതരമേശ് എന്നിവരാണ് നേതൃത്ത്വം കൊടുക്കുന്നത്. വൈകുന്നേരം നടക്കുന്ന സമൂഹ നാമജപത്തോടെ പരിപാടികൾ സമാപിക്കും
No comments