ജില്ലാ നിയമ സേവന അതോരിറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നിയമ അവബോധ ക്ലാസ് സംഘടിപ്പിച്ചു
പരപ്പ: ജില്ലാ നിയമ സേവന അതോരിറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കിനാനൂർ കരിന്തളം, ബളാൽ, കോടോംബേളൂർ, കള്ളാർ പനത്തടി, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ് നിയമ അവബോധ ക്ലാസ് സംഘടിപ്പിച്ചത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ലീഗൽ സർവീസസ് അതോരറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ എം സുഹൈബ്, സെക്ഷൻ ഓഫീസർ കെ.ദിനേശ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. നിയമസഹായം ലഭിക്കാൻ അർഹരായ വിഭാഗങ്ങളെക്കുറിച്ചും ഏതൊക്കെ കാര്യങ്ങൾക്കാണ് നിയമസഹായം ലഭ്യമാകുക എന്നതിനെ കുറിച്ചും ക്ലാസിൽ നിയമ വിദദ്ധർ വിശദമായി പ്രതിപാദിച്ചു. ചടങ്ങിൽ താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി പി.വി മോഹനൻ സംസാരിച്ചു. എൺപതോളം ജനപ്രതിനിധികൾ ക്ലാസിൽ പങ്കെടുത്തു.
No comments