Breaking News

തെരഞ്ഞെടുപ്പ് ആവേശം പകരാൻ കൊടിതോരണങ്ങളുമായി വിപണി സജീവം; പാർട്ടി ചിഹ്നം പതിച്ച മാസ്‌കുകൾ ട്രെൻഡ്




നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനായുള്ള സ്ഥാര്‍നാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും ആവേശം പകരാന്‍ കൊടിതോരണങ്ങളുമായി വിപണി സജീവമായി. കൊവിഡിനൊപ്പം വേനലിനും സാക്ഷ്യം വഹിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടി ചിഹ്നങ്ങളുള്ള മാസ്‌കിനും തൊപ്പിക്കുമാണ് ആവശ്യക്കാരേറെയും. നേതാക്കളുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് വാങ്ങാനെത്തുന്നവരും നിരവധിയാണ്.



ഇത്തവണ മാസ്‌കുകളാണ് പ്രധാന ട്രെന്‍ഡ്. പാര്‍ട്ടി ചിഹ്നം പതിച്ച കുടകളും തൊപ്പികളും, വ്യത്യസ്ഥ എല്‍ഇഡി ചിഹ്നങ്ങളും ഒപ്പമുണ്ട്. പൊതുയോഗങ്ങള്‍ക്കും പദയാത്രകള്‍ക്കും മറ്റും നിയന്ത്രണങ്ങളുള്ളതിനാല്‍ കൊടിക്കച്ചവടം അത്ര സജീവമായിട്ടില്ല. പാര്‍ട്ടി ഓഫിസുകളും പ്രചാരണ കമ്മിറ്റി ഓഫിസുകളുമെല്ലാം അലങ്കരിക്കാനാണ് ഇപ്പോള്‍ പ്രധാനമായും കൊടിതോരണങ്ങള്‍ വാങ്ങുന്നത്.

കൊവിഡ് കാലത്തെ വലിയ തെരഞ്ഞെടുപ്പിനായുള്ള കാത്തിരിപ്പാണിനി. തെരഞ്ഞെടുപ്പ് ആവേശത്തിന് നാടും നഗരവും ഉണരുമ്പോള്‍ അതിലേറെ ആവേശമാകും ഈ കൊടിക്കടകളില്‍ നിറയുക.

No comments