കാഞ്ഞങ്ങാട്:നാടക് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27 ലോകനാടക ദിനത്തിൽ കാഞ്ഞങ്ങാട് തീയറ്റർ മാർച്ച്, പുരസ്കാര ജേതാക്കളെ ആദരിക്കൽ, നാടകാവതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നാടക ദിനാചരണം പ്രശക്ത നാടക പ്രവർത്തകൻ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ഗുരു പുജപുരസ്കാരം നേടിയ പി വി കെ പനയാൽ ,സിവിക്ക് കൊടക്കാട് അവാർഡ് നേടിയ ഗംഗൻ ആയറ്റി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉപഹാര സമർപ്പണം നടത്തി. ഈ വർഷത്തെ നാടക് മെമ്പർഷിപ്പിൻ്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. റഫീക്ക് മണിയങ്കാനം അദ്ധ്യക്ഷനായി. പാവത്താൻ നാട്, തവള, സച്ചി എന്ന നാടകക്കാരൻ എന്നീ നാടകങ്ങളുടെ അവതരണം നടന്നു.
വി ശശി, നന്ദകുമാർ മാണിയാട്ട്, സുധാകരൻ കാടകം, ഉദയൻ കാടകം, വേലായുധൻ പുല്ലൂർ, ശിവൻ അരവത്ത് ,രവി പട്ടേന, ഉദയൻ കാടകം, വിജയൻ കാടകം എന്നിവർ നേതൃത്വം നൽകി.
പി.വി അനുമോദ് സ്വാഗതവും
രാജേഷ് അഴിക്കോടൻ നന്ദി പറഞ്ഞു.
No comments