Breaking News

മീനച്ചൂടിലും ആവേശം ചോരാത്ത കാഞ്ഞങ്ങാടിൻ്റെ തീരദേശ മണ്ണിൽ ഇ.ചന്ദ്രശേഖരൻ്റെ പര്യടനം


 

കാഞ്ഞങ്ങാട്: വികസന വസന്തം തീർത്ത കാഞ്ഞങ്ങാടിൻ്റെ തീരദേശ മണ്ണിൽ ജനങ്ങളുടെ സ്നേഹവായ്പ്പിൽ ഇ.ചന്ദ്രശേഖരൻ്റെ പര്യടനം. കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ കാഞ്ഞങ്ങാടിൻ്റെ പ്രീയപ്പെട്ട ചന്ദ്രേട്ടനെ ജനങ്ങൾ എതിരേറ്റു. ചുട്ടുപൊള്ളുന്ന മീനച്ചൂട് പോലും വകവെയ്ക്കാതെ അവർ പ്രിയ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാനെത്തി. ബോഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും കൊണ്ട് ഓരോ സ്വീകരണ കേന്ദ്രങ്ങളും ചെങ്കോട്ടയായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.


സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ ഇന്നലെ‌ കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ഒമ്പത്‌ മണി മുതൽ‌ പുതുക്കൈയില്‍ നിന്ന്‌ പര്യടനം ആരംഭിച്ചു.‌ ചേടിറോഡ്‌, മധുരങ്കൈ, അരയി, നിലാങ്കര, കൊവ്വല്‍പ്പള്ളി, ഐങ്ങോത്ത്‌, പടന്നക്കാട്‌ കുറുന്തൂര്‍, കരുവളം, മരക്കാപ്പ്‌ കടപ്പുറം, ഒഴിഞ്ഞവളപ്പ്‌, ഞാണിക്കടവ്‌, കല്ലൂരാവി, മുറിയനാവി, കുശാല്‍നഗര്‍, മീനാപ്പീസ്‌, അതിയാമ്പൂര്‍, അടമ്പ്‌ എന്നീ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ‌ നെല്ലിത്തട്ടില്‍ സമാപിച്ചു.


വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി വി.കെ രാജൻ, അഡ്വ പി അപ്പുക്കുട്ടൻ, മുൻ എം.എൽ.എ എം. നാരായണൻ, കരുണാകരൻ കുന്നത്ത്, മാട്ടുമ്മൽ ഹസൻ, ശിവജി വെള്ളിക്കോത്ത്, കെ.വി സുജാത, ഡി.വി അമ്പാടി, പി.ടി നന്ദകുമാർ, പി.പി രാജു, സി.കെ ബാബുരാജ്, ഷിനോജ് ചാക്കോ, പീറ്റർ, എം.ശ്രീജിത്ത്, സബീഷ് തുടങ്ങിയവർ സംസാരിച്ചു.

No comments