അജാനൂരിൻ്റെ തീരഗ്രാമങ്ങളിലൂടെ ഇ.ചന്ദ്രശേഖരൻ്റെ പര്യടനം
കാഞ്ഞങ്ങാട്:വികസനത്തിന്റെ പൂക്കാലം തീർത്ത തീര ഗ്രാമങ്ങളെ ഇളക്കി മറിച്ച‌് ഇ.ചന്ദ്രശേഖരന്റെ ഇലക‌്ഷൻ പ്രചാരണം. വസന്താഗമനമറിയിച്ച‌് കൺതുറന്ന പൂരപ്പൂക്കൾ വിതറിയ നാട്ടുവഴികൾ സ്ഥാനാർഥിക്ക‌് സ്വാഗതമോതി. വഴിനീളെ കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ‌്തും കുശലം പറഞ്ഞും സ്ഥാനാർഥി പര്യടനം ആവേശകരമായ അനുഭവമായി. ചാമുണ്ഡിക്കുന്നിൽ രാവിലെ 9.30 നാണ‌് പര്യടനത്തിനു തുടക്കം കുറിച്ചത‌്. അജാനൂർ പഞ്ചായത്ത് എൽഡിഎഫ് കൺവീനർ മൂലക്കണ്ടം പ്രഭാകരനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പൊക്ലനും എ തമ്പാനും പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് കെ സബീഷും മൂൻകൂട്ടിയെത്തി. ചാമുണ്ഡിക്കുന്നിലെ ഹൃദ്യമായ സ്വീകരണത്തിലേക്ക‌് ഓട്ടോ തൊഴിലാളികളും ചേർന്നു. ഇന്ധനവിലക്കയറ്റത്തിലൂടെ തങ്ങളുടെ ജീവിതം ഇരുട്ടിലാക്കിയവർക്ക‌് താക്കീതു നൽകാൻ കാത്തിരിക്കുകയായിരുന്നു അവർ. ചാമുണ്ഡിക്കുന്ന് തൗഫീക്ക് മില്ലിലെത്തി തൊഴിലാളികളെ നേരിട്ട്കണ്ട് വോട്ടഭ്യർത്ഥിച്ചു. രാമഗിരിയിലേക്ക‌് ബീഡി ത്തൊഴിലാളികളുടെ സംഘമാണ‌് വരവേറ്റത‌്. ചിത്താരി കെഎസ്ഇബി ഓഫീസ്, ഫയാത്തുൾ ഇസ്ലാം മദ്രസ്സ എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. മടിയനിൽ എത്തിയ സ്ഥാനാർത്ഥിയെ ഓട്ടോ തൊഴിലാളികൾ സ്വീകരിച്ചു. സെൽഫി എടുക്കാനും ഫോട്ടോവിന‌് മുഖം നൽകാനും അവർ തിരക്കുകൂട്ടി. മാണിക്കോത്ത്, അതിഞ്ഞാൽ പ്രദേശങ്ങളിലെ പ്രധാന കടകളിലും സ്ഥാപനങ്ങളിലും സ്ഥാനാർഥി പ്രചാരണം നടത്തി. ഉച്ചയോടെ പുതിയ കോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ‌്ഠാദിന ഉത്സവസ്ഥലത്തെത്തിയ സ്ഥാനാർഥിയെ ദേവസ്വം ഭാരവാഹികൾ വരവേറ്റു. ദേവസ്വം ബോർഡ‌് റീജിണൽ ചെയർമാൻ സി കെ നാരായണൻ പണിക്കർ, ഭരണസമിതി ചെയർമാൻ മുകുന്ദ‌് പ്രഭു, ഭരണസമിതി അംഗം സുധീരൻ മയിച്ച എന്നിവർ ചേർന്ന‌് സ്വീകരിച്ചു. സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സി കെ നാരായണൻ പണിക്കർ മന്ത്രിയെ പൊന്നാട അണിയിച്ചു. ക്ഷേത്രം തന്ത്രി പ്രസാദം നൽകി. സി കെ ബാബുരാജ‌് , പി. ദാമോദരൻ, എ.വി പവിത്രൻ, ഗംഗാാധര പള്ളിക്കാപ്പിൽ, കരുണാകരൻ കുന്നത്ത്, പി. അബ്ദുൾ അസീസ് , രമേശൻ മടിയൻ, ബി. ഗംഗാധരൻ, കെ. രാജേന്ദ്രൻ, ബി ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായി.
No comments