കാഞ്ഞങ്ങാട്: എവിടെ വോട്ട് തേടി ചെന്നാലും അവിടെ സൗഹൃദത്തിന്റെ സ്‌നേഹവലയം തീര്‍ത്ത് മുന്നേറുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ് തിരഞ്ഞെടുപ്പ് ആറാം ദിവസം പ്രചരണത്തിന് തുടക്കം കുറിച്ച് നെല്ലിക്കാട്ട് നിന്നായിരുന്നു. നെല്ലിക്കാട്, പൈരടുക്കം പ്രദേശത്തെ നിരവധി വിടുകളില്‍ സന്ദര്‍ശനം നടത്തി. അത്തിക്കോത്തെ സിമന്റ്‌ഗോഡൗണില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്തു മണിയോടെ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലെ ജീവനക്കാരെ കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചു. താനും കൂടി കൗണ്‍സിലറായ നഗരസഭയിലെ ജീവനക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് ബല്‍രാജിന് വാഗ്ദാനം ചെയ്തു. മിനി സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി വോട്ട് തേടി. മുത്തപ്പന്‍ കാവില്‍ നടന്ന പൂജ ചടങ്ങുകളിലും ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂമൂടല്‍ ചടങ്ങിലും പങ്കെടുത്ത് അനുഗ്രഹം തേടി. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ യാത്രയില്‍ ഏറെ നേരം റെയില്‍വെ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് സമയം പാഴക്കാത്തെ വാഹനത്തിലെ നിന്ന് ഇറങ്ങി ഗേറ്റില്‍ കുടുങ്ങിക്കിടന്ന ബസുകളില്‍ കയറിയും വാഹനയാത്രക്കാരോടും സഹായം തേടി. കല്ലുരാവി, മരക്കാപ്പ് കടപ്പുറത്തെ വീടുകളിലും കടകളിലും വോട്ടര്‍മാരെ നേരില്‍ കണ്ടു. ഉച്ചക്ക് അരയി ദിനേശ് ബീഡി കമ്പനിയില്‍ എത്തിയ കാഞ്ഞങ്ങാടിന്റെ ബാലുവേട്ടന് ഊഷ്മളം സ്വീകരണം നല്‍കി. മലയോര ഗ്രാമമായ ചോയംകോട്, കൊല്ലംപാറ, കോഴിത്തട്ട, കരിന്തളം എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥി പരപ്പയില്‍ നടന്ന കുടുംബയോഗങ്ങളിലും സംബന്ധിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജന.സെക്രട്ടറി പ്രശാന്ത് സൗത്ത്, ജില്ലാ കമ്മിറ്റിയംഗം എ.കെ.സുരേഷ്, ജയറാം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ, ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ്, എച്ച്.ആര്‍.ശ്രീധരന്‍, കൃഷ്ണന്‍, സി.കെ.വല്‍സലന്‍, കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments