Breaking News

മലനാടിൻ്റെ മനസറിഞ്ഞ് ഇ.ചന്ദ്രശേഖരൻ്റെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി


 




വെള്ളരിക്കുണ്ട്: ഒന്നാം ഘട്ട സ്ഥാനാർത്ഥി പര്യാടനം പൂർത്തിയാക്കിയ ഇ ചന്ദ്രശേഖരൻ ഇന്നലെ രാവിലെ മുതൽ വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തി. കാസർകോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംബന്ധിച്ച ശേഷം ചന്ദ്രശേഖരൻ 10.30 ഓടെ കൊന്നക്കാട് ടൗണിൽ കയറി പ്രചാരണം നടത്തി. തുടർന്ന് മാലോം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് എൽ.ഡി.എഫ് നേതാവ് പി.ടി നന്ദകുമാറിൻ്റെ ഭവനത്തിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം
മാലക്കല്ല് ടൗണിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും സംബന്ധിച്ചു. തുടർന്ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന ഐയിംസ് കൂട്ടായ്മ്മയിൽ സംസാരിച്ച ശേഷം മരക്കാപ്പ് കടപ്പുറത്ത് നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റിലും പങ്കെടുത്തു. സ്ഥാനാർത്ഥിയൊടൊപ്പം
മുൻ എം.എൽ.എ എം. കുമാരൻ, കെ.എസ്. കുര്യാക്കോസ്, വി.കെ ചന്ദ്രൻ , ഷാജൻ പൈങ്ങോട്ട്, സി. ദാമോദരൻ, ഷിനോജ് ചാക്കോ, ഷാജൻ പൈങ്ങോട്ട്, കെ.പി. മോഹനൻ, യൂസഫ് രാജു, പി.ടി നന്ദകുമാർ, ജോയ് മൈക്കിൾ, സണ്ണി മങ്കയം തുടങ്ങിയവർ സംബന്ധിച്ചു

No comments