ചെറുപുഴ വെടിവെപ്പ് കേസ്; പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ചെറുപുഴ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാനംവയൽ മരുതുംതട്ടിൽ അയൽക്കാരനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വാതുരുത്തേൽ ടോമിയെ പിടികൂടുന്നതിന് അന്വേഷണം നടന്നു വരികയാണ്. പ്രതിയെ ഇതുവരെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947788, 9497970772 എന്ന നമ്പരിൽ അറിയിക്കണമെന്നാണ് ചെറുപുഴ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 നാണ് അയൽക്കാരനായ കൊങ്ങോല ബേബിയെ വാക്ക് തർക്കത്തെ തുടർന്ന് ടോമി വെടിവെച്ച് കൊന്നത്.
No comments