പീഢനശ്രമം; വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശി പോക്സോ കേസിൽ റിമാൻഡിൽ
വെള്ളരിക്കുണ്ട്: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ 57കാരനെ കോടതി റിമാന്റ് ചെയ്തു. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ സിബി ജോസഫിനെയാണ് ഹൊസ്ദുർഗ്ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി(2) പതിനാല് ദിവസത്തേക്ക്റിമാന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്ത് സിബി ജോസഫ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് സംഭവം പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ്ലൈൻ പ്രവർത്തകരുടെ സഹായത്തോടെ രക്ഷിതാക്കൾ കുട്ടിയെയും കൂട്ടി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ ബാബുമോൻ കേസെടുത്ത് സിബി ജോസഫിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി. കോടതി പതിനാല് ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.
No comments