Breaking News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഹോസ്ദുർഗ്ഗ് യൂണിറ്റ് വാർഷിക സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) വാർഷിക സമ്മേളനം നടന്നു. കാരാട്ടു വയൽ പെൻഷൻ ഭവൻ ഹാളിൽ നടന്ന സമ്മേളനം കെ.എസ്.എസ്.പി.യു. ജില്ല പ്രസിഡണ്ട് പി.കെ. മാധവൻ നായർ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ. മീനാക്ഷി അദ്ധ്യക്ഷം വഹിച്ചു. ജോ: സെക്രട്ടറി വി.കുഞ്ഞമ്പു അനുശോചന പ്രമേയം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.ടി. സുബ്രഹ്മണ്യൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.


ജില്ല ജോ: സെക്രട്ടറി കൃഷ്ണൻ കുട്ടമ്മത്ത്,കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വി.കൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണൻ,കാഞ്ഞങ്ങാട് ബ്ലോക്ക് യൂണിറ്റ് ചാർജ്ജ് പി.കൃഷ്ണൻ നായർ,യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.കെ.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

ഹോസ്ദുർഗ്ഗ് യൂണിറ്റ് ജോ: സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും,യൂണിറ്റ് വൈസ് പ്രസിഡണ്ട് പനത്തടി നാരായണൻ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി എ. മീനാക്ഷി(പ്രസിഡണ്ട്)

പനത്തടി നാരായണൻ, വി.വി.സ്വാമിക്കുട്ടി,ടി.കെ.സുധാകരൻ( വൈസ് പ്രസിഡണ്ടുമാർ)

കെ. ചന്ദ്രശേഖരൻ(സെക്രട്ടറി)

വി.കുഞ്ഞമ്പു, കെ.രവീന്ദ്രൻ( ജോ:സെക്രട്ടറിമാർ)

പി.ടി.സുബ്രഹ്മണ്യൻ (ട്രഷറർ)

തുടങ്ങിയവരെ തെരഞ്ഞെടുത്തു.

No comments