Breaking News

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സന്ദേശയാത്രക്കു സ്വീകരണം നൽകി


കാഞ്ഞങ്ങാട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സന്ദേശമുയർത്തി അഭയാർത്ഥികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിശപ്പുരഹിത കേരളത്തിനായി സന്ദേശ യാത്ര നടത്തുന്നവർക്കും സായി ഗ്ലോബൽ  മിഷൻ ഫൌണ്ടേഷൻ സ്വീകരണം നൽകി.ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സന്ദേശമുയർത്തി അഭയാർത്ഥികൾക്കായി 4000 കിലോമീറ്റർ കന്യാകുമാരി മുതൽ ലെഡാക്ക് വരെ  പദയാത്ര നടത്തുന്ന അത്‌ലറ്റിക്

 ഫെഡറഷൻ ഓഫ്  ഇന്ത്യ അംഗം  അഹമ്മദ്‌ ഹാഷിർ (19) സുഹൃത്ത് വി. ദിലീഷ്( 21)എന്നിവർക്കും. വിശപ്പു രഹിത കേരളത്തിനായും  പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന സന്ദേശമുയർത്തി അശ്വിൻ പ്രസാദ് എന്ന പാണത്തൂർ സ്വദേശിയും കമ്മാടം 

 സ്വദേശി മുഹമ്മദ്  റംഷാദിനും കാഞ്ഞങ്ങാട് നീത്യാനന്ദ ആശ്രമത്തിൽ സ്വീകരണം നൽകി.


സായി ഗ്ലോബൽ മിഷൻ ഫൌണ്ടേഷൻ  ചെയർമാൻ അഡ്വക്കേറ്റ് മധുസൂദനൻ, മാനേജിങ് ട്രസ്റ്റീ ഗിരിധർ, സെക്രട്ടറി കിഷോർ,ട്രസ്റ്റ്‌ അംഗങ്ങളായി ചിത്ര,ദേവിക, മനോജ് മാസ്റ്റർ,ആദിത്യൻ, എന്നിവർ നേതൃത്വം നൽകി ആക്ട് ഫോർ ഹങ്കർ, മോഹൻജി ഫൌണ്ടേഷൻ, ചിസ്റ്റി ഫൌണ്ടേഷൻ, അൾട്രൂയിസ്റ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ, അമ്മുകെയർ ചാരിറ്റബിൾ ട്രസ്റ്റ്‌, 4 എഫ് എം ക്ലബ്‌, വേൾഡ് കോൺസിയസ് ആലിയൻസ് എന്നിവരുടെ സഹകരണത്തോടെ യാണ്‌ യാത്ര നടത്തുന്നത്

No comments