പുതിയ സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് പ്ലാൻ ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പ്രകാശനം ചെയ്തു
കാസർകോട്: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലീഡ് ബാങ്ക് ജില്ലാ മാനേജർ എൻ.കണ്ണൻ, നബാഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ ജ്യോതിസ് ജഗന്നാഥ് കാനറ ബാങ്ക് റീജിയനൽ മാനേജർ ശശിധർ എച്ച് ആചാര്യ കേരള ഗ്രാമീൺ ബാങ്ക് റീജ്യണൽ മാനേജർ ബപ്തി നിസ്രി എന്നിവർ പങ്കെടുത്തു.
8154.83 കോടി രൂപ അടങ്കൽ തുക പ്രതീക്ഷിക്കുന്ന 2021-22 ലെ ജില്ലാതല ക്രെഡിറ്റ് പ്ലാൻ ആണ് പ്രകാശനം ചെയ്തത്. ഇതിൽ 5461.60 കോടി മുൻഗണനാ മേഖലയിലും 3375 കോടി കാർഷിക മേഖലയിലും 968. 95 കോടി ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കുമാണ് 1117.65 കോടി രൂപ ഭവന വായ്, വിദ്യാഭ്യാസ വായ്പ തുടങ്ങിയ ഇതര മുൻഗണന മേഖലകളിലാണ്. കേന്ദ്ര ഗവൺമെന്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നബാഡ് തുടങ്ങിയവയുടെ മാർഗനിർദ്ദേശങ്ങൾക്കു വിധേയമായാണ് പ്ലാൻ തയ്യാറാക്കിയത്.
No comments