Breaking News

ചെറുവത്തൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറും രണ്ട് മക്കളും മരിച്ച നിലയിൽ


 

ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ മടിക്കുന്നിലാണ് ഏറെ ദാരുണമായ സംഭവം നടന്നിരിക്കുന്നത്. അച്ഛനെയും രണ്ടുമക്കളെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ രൂപേഷ് മക്കളായ വൈദേഹി, ശിവനന്ദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണി നടന്നുകൊണ്ടിരിക്കുന്ന വീടിൻ്റെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലാണ് പിതാവ് രൂപേഷിൻ്റെ മൃതദേഹമുള്ളത്. അകത്ത് നിലത്തു കിടക്കുന്ന നിലയിലാണ് മക്കളുടെ മൃതദേഹം. മരിച്ച കുട്ടികൾക്ക് ആറും പത്തും വയസ്സുണ്ട് . കുട്ടികളുടെ അമ്മ സബിത ഒരു വർഷമായി സ്വന്തം വീടായ പെരിയ ചാലിങ്കാലിലാണ് താമസം.
ഭാര്യവീട്ടിലെത്തി കഴിഞ്ഞ ആഴ്ചയാണ് രൂഗേഷ് മക്കളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്.മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.




No comments