Breaking News

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി


 

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന 
സാഹചര്യത്തില്‍ കേരളം,
മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക വീണ്ടും
ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബംഗളൂരുവില്‍
എത്തുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ നിബന്ധന കര്‍ശനമാക്കിയത്.


പല അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 72 മണിക്കൂറില്‍
 കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 
കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍,
റിസോര്‍ട്ട്, ഡോര്‍മെറ്ററി, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ തങ്ങുന്നവര്‍ 
നിര്‍ബന്ധമായും
ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് 
അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് 
പതിവായി യാത്ര ചെയ്യുന്നത്
ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
Attachments area

No comments