ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല&ഗ്രന്ഥാലയം വയോജന വേദിയുടെആഭിമുഖ്യത്തിൽ വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു
ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജന വേദിയുടെആഭിമുഖ്യത്തിൽ കോവിഡ് 19 വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. ചടങ്ങ് ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വയോജന വേദി കൺവീനർ സഭാനന്ദൻ പി. അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ടി തമ്പാൻ പരിപാടി വിശദീകരിച്ചു. ഗ്രന്ഥശാല പ്രവർത്തകരായബിനേഷ് വി , സനൂപ്. സബ്ന സജി, മധുസൂദനൻ., സുരേഷ് സി, ഹരീഷ്, സുകേഷ് . ടി, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി പി.രാജഗോപാലൻസ്വാഗതം പറഞ്ഞു. 40 ഓളം പേർ രജിസ്ടർ ചെയ്തു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഹെൽത്ത് സെന്ററിൽ എത്തിച്ച് വാക്സിനേഷൻ നൽകും

No comments