ഒടയഞ്ചാൽ അനയ്മോൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവ്വീസ് ആരംഭിച്ചു. ഫോൺ: 70 34 201 101
ഒടയംചാൽ: ഒടയംചാലിൽ പ്രവർത്തിച്ച് വരുന്ന അനയ്മോൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് AMCT ആംബുലൻസ് സർവീസ് ആരംഭിച്ചു. പനത്തടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: സി.സുകു ഫ്ലാഗ്ഓഫ് കർമ്മം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എ.സി.മാത്യു അധ്യക്ഷനായി. ഡോ : എം.എസ്.പീതാംബരൻ ,പി.ദാമോദരൻ, ടി.ബാബു, ടി.മനോജ്, കെ.ജെ സണ്ണി എന്നിവർ പ്രസംഗിച്ചു. സന്തോഷ് ഒടയംചാൽ സ്വാഗതവും സിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.
ട്രസ്റ്റിൻ്റെ ആംബുലൻസ് സേവനങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 70 34 201 101

No comments