Breaking News

കാഞ്ഞങ്ങാട് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: മഡിയനിലെ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് താമസിക്കുന്ന മഡിയന്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ വിനീത് (36 ) ആണ് മരിച്ചത്. പള്ളിക്കര കല്ലിങ്കാല്‍ സ്‌കൂളിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടത്. മഡിയനിലെ വേണുവിന്റെയും, തമ്പായിയുടെയും മകനാണ്. ഭാര്യ: സന്ധ്യ, മകന്‍: സാന്‍വിന്‍

സഹോദരങ്ങള്‍ : വിനീത, വിജിത, വിജേഷ്.

No comments