Breaking News

വാക്സിൻ സ്വീകരിച്ചാലും മാസ്ക് നിർബന്ധം; ജില്ലാ കളക്ടർ


കാസർഗോഡ്‌:​കോവി ഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും മാസ്ക്, സോപ്പ്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും ജാഗ്രത കൈവിടരുതെന്നും ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ജില്ലാതല ഐ ഇസി കോവിഡ് കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. പഞ്ചായത്ത് ഓഫീസുകളിൽ ഉൾപ്പടെ

സർക്കാർ ഓഫീസുകളിൽകോവി ഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കോവിസ് പരിശോധന വർധിപ്പിക്കണം. വാക്സിൻ സ്വീകരിച്ചതുകൊണ്ട് മാസ്ക് ധരിക്കാതെ ഓഫീസുകളിൽ ഇടപഴകരുത്. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കോൾ അറ്റ് സ്കൂൾ കോൾ അറ്റ് കോളേജ് പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. എ ഡി എം അതുൽ എസ് നാഥ് ഐ ഇ സി അംഗങ്ങൾ ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു.

No comments