ദേശീയ സ്കൂൾ വടംവലി മത്സരത്തിൽ കേരളത്തിലെ പെൺകുട്ടികൾക്ക് മിന്നുന്ന വിജയം മലയോരത്തിന് അഭിമാനമായി ഒന്നാം സ്ഥാനം വലിച്ച് നേടിയത് പരപ്പയിലെ പെൺകരുത്തുകൾ
പരപ്പ: ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ച് നടന്ന ദേശീയ സ്ക്കൂൾ വടംവലി മത്സരത്തിൽ 460 കിലോ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വിജയം.
പരപ്പയിലെ മൂന്ന് പെൺകരുത്തുകൾ വലിച്ച് നേടിയത് നാടിൻ്റെ അഭിമാനകരമായ നേട്ടം. പന്നിയെറിഞ്ഞ കൊല്ലിയിലെ ജോബിയുടെ മകൾ ജെസിമോൾ മാത്യു, വള്ളിവളപ്പിലെ ബാബുവിന്റെ മകൾ അശ്വതി, മുണ്ടിയാനം അരവിന്ദന്റെ മകൾ ശ്രീപ്രിയ എന്നിവരാണ് വിജയം വലിച്ച് നേടിയത്. മൂന്ന് പേരും പരപ്പ ജി എച്ച് എസ് എസിലെ വിദ്യാർത്ഥിനികളാണ്. ഇതോടു കൂടി പരപ്പ വടംവലിയുടെ പ്രധാന കേന്ദ്രമായി മാറുകയാണ്. ജില്ലാ സംസ്ഥാന ദേശീയ വടംവലി ചാമ്പ്യൻഷിപ്പുകളിൽ ഒട്ടേറെ വിജയങ്ങൾ കൊയ്തവരിൽ ഭൂരിപക്ഷവും പരപ്പക്കാരാണ്.
No comments