Breaking News

60 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേരും വാക്‌സിന്‍ സ്വീകരിക്കണം: കളക്ടര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു കൊറോണ കോര്‍ കമ്മറ്റിയോഗത്തില്‍ പറഞ്ഞു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികളും 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണ്. ജില്ലയില്‍ 83 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ സംഘടിപ്പിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ നൂറ് ശതമാനംഉറപ്പാക്കാനായി വൃദ്ധ സദനങ്ങള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

No comments