Breaking News

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൂട്ടമായിരുത്തി ക്ലാസ് നടത്തരുത്


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെയും ചെറിയ കുട്ടികളെയും ഒരുമിച്ച് ഇരുത്തി ക്ലാസ് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ ഓണ്‍ലൈനായി മാത്രമാണ് ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നല്‍കാന്‍ അനുമതിയുള്ളത്. അതിന് വിപരീതമായി നടത്തുന്ന ക്ലാസ് രീതികള്‍ അവസാനിപ്പിക്കണമെന്ന് യോഗം അറിയിച്ചു. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലസ്റ്ററുകളായി തിരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പട്ടിക ലഭ്യമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.


യോഗത്തില്‍ എ.ഡി.എം അതുല്‍ എസ്.നാഥ്, ഡി.എം.ഒ ആരോഗ്യം ഡോ. എ.വി രാംദാസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.

No comments