Breaking News

നാടിൻ്റെ പ്രതിഭകളെ ആദരിച്ച് ഡി.വൈ.എഫ്.ഐ കാരാട്ട് യൂണിറ്റ്


വെള്ളരിക്കുണ്ട്: ഡി.വൈ.എഫ്.ഐ കാരാട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഹരീഷ്.ഇ.വി.അദ്ധ്യക്ഷത വഹിച്ചു.കലാഭവൻ മണി ഫൗണ്ടേഷന്റെ നാട്ടറിവ് പ്രചാരകനുള്ള സംസ്ഥാന തല പ്രഥമ ഓടപ്പഴം പുരസ്കാര ജേതാവ് ഷൈജു മാസ്റ്റർ ബിരിക്കുളം ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ഫ്ളവേഴ്സ് കോമഡി ഉത്സവം - ഗിന്നസ് വേൾഡ് റെക്കോർസ് നേടിയ അനിഷ് കാരാട്ട്, ഫ്ളേവേഴ്സ് മിടുമിടുക്കി ഫെയിം ദർശ്ശന ദാമോദരൻ, ആന്ധ്രപ്രദേശ് കേന്ദ്ര സർവ്വകലാശാലയിൽ BVoc റീട്ടയിൽ മാനേജ്മെൻറ് വിഭാഗത്തിൽ അഡ്മിഷൻ നേടിയ സൈഫുദ്ദീൻ എൽ.കെ., സംസ്ഥാന സ്കൂൾ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗം അശ്വതി, മേഖല തല സിനിമ ഗാനാലാപന മത്സരം ഒന്നാം സ്ഥാനം നേടിയ സ്വർണ്ണ ഹരി എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ വെച്ച് കലാഭവൻ മണി ഫൗണ്ടേഷന്റെ നാട്ടറിവ് പ്രചാരകനുള്ള സംസ്ഥാന തല പ്രഥമ ഓടപ്പഴം പുരസ്കാര ജേതാവ് ഷൈജു ബിരിക്കുളത്തെ എ.ആർ.വിജയകുമാർ ആദരിച്ചു.ഗിരീഷ് കാരാട്ട്, ടി.എൻ.ബാബു, കുഞ്ഞിരാമൻ. ജി, എന്നിവർ സംസാരിച്ചു.അൻവർ എം.കെ സ്വാഗതവും അനഘ നന്ദിയും രേഖപ്പെടുത്തി.

No comments