Breaking News

കോവിഡ് 19 വാക്‌സിനേഷൻ മാർച്ച്‌ 4 മുതൽ പുനരാരംഭിക്കും

കാഞ്ഞങ്ങാട് : ജില്ലയിൽ ഇന്ന് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കുള്ള കുത്തിവെപ്പ് നടക്കുന്നതിനാൽ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ,ആരോഗ്യ പ്രവർത്തകർ ,കോവിഡ് -19 മുന്നണിപ്പോരാളികൾ ,പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ  ഉണ്ടായിരിക്കുന്നതല്ലെന്ന്   ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു.നാളെ (മാർച്ച്‌ 4 ന് )ഇത് പുനരാരംഭിക്കും .കോവിഡ് -19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി ജില്ലാ കൊറോണ കണ്ട്രോൾ സെല്ലിലെ  9061079244,9061076590,9061078026 എന്നീ നമ്പറുകളിലേക്കു രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ബന്ധപ്പെടാവുന്നതാണ് 

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)കാസറഗോഡ് അറിയിച്ചു.

No comments