കാഞ്ഞങ്ങാട് സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
കാഞ്ഞങ്ങാട്: നാടിനെ സംഗീതസാന്ദ്രമാക്കി ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ സംഗീത സഭയുടെ രക്ഷാധികാരി ഡോ.യു. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭ പ്രസിഡന്റ് ബി.ആർ.ഷേണായ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. സോമശേഖരൻ, ഉഷാ ഈശ്വർ ഭട്ട്, പല്ലവ നാരായണൻ, പി. ബാലചന്ദ്രൻ നായർ, വി. നാരായണൻ, എച്ച്.എസ്. ഭട്ട് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസ ഭാഗവതർ കച്ചേരി അവതരിപ്പിച്ചു. എസ്. നവനീത് കൃഷ്ണൻ വയലിൻ വായിച്ചു. പാലക്കാട് കെ.എസ്. മഹേഷ്കുമാർ മൃദംഗത്തിലും പയ്യന്നൂർ ടി. ഗോവിന്ദപ്രസാദ് മോർസിങ്ങിലും താളമിട്ടു.
ബുധനാഴ്ച രാവിലെ 7ന് ഉഞ്ഛവൃത്തി നടക്കും. 9ന് പഞ്ചരത്നകീർത്തനം, 10 മുതൽ 4 വരെ സംഗീതാരാധന, വൈകീട്ട് 5ന് സമാപനക്കച്ചേരിയിൽ മുരളീസംഗീത് പാടും.
തുടർന്ന് ആഞ്ജനേയോത്സവത്തോടെ സമാപനമാകും.

No comments