മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും
ന്യൂഡൽഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബി കടലിന്റെ സിംഹമാണ് മികച്ച ചിത്രം. കങ്കണ റണൗട്ടിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. ധനുഷും മനോജ് ബാജ്പേയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. സജിൻ ബാബു ചിത്രം ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ നേടി. പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി.
മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)
മികച്ച മലയാള ചിത്രം കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി)
മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ)
മികച്ച വിഎഫ്എക്സ്: മരക്കാർ അറബിക്കടലിന്റെ സിംഹം( സിദ്ധാർഥ് പ്രിയദർശൻ)
മികച്ച ഹിന്ദി ചിത്രം: ചിച്ചോരെ
മികച്ച തമിഴ് ചിത്രം അസുരൻ
മികച്ച തെലുങ്ക് ചിത്രം ജേഴ്സി
അവാർഡുകള്‍-
ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച സിനിമ ഗ്രന്ഥം : സഞ്ജയ് സൂരിക്ക്
സിനിമാ നിരൂപണം: ഷോഹിനി ഛട്ടോപാധ്യായ
നോൺ ഫീച്ചർ ഫിലിം - കുടുംബ മൂല്യമുള്ള മികച്ച സിനിമ - ഒരു പാതിര സ്വപ്നം പോലെ, സംവിധാനം: ശരൺ വേണു ഗോപാൽ
നോൺ- ഫീച്ചർ ഫിലിം: മികച്ച നരേഷൻ: ഡേവിഡ് ആറ്റെൻബറോ (ചിത്രം: വൈൽഡ് കർണാടക)
മികച്ച ഷോർട്ട് ഫിക്ഷൻ ഫിലിം: കസ്റ്റഡി
സ്പെഷ്യൽ ജൂറി അവാർഡ്: സ്മാൾ സ്കെയിൽ സൊസൈറ്റീസ്
അനിമേഷൻ ഫിലിം: രാധ
ഇൻവെസ്റ്റിഗേഷൻ ഫിലിം: ജക്കാൾ
എക്സ്പ്ലൊറേഷൻ ഫിലിം: വൈൽഡ് കർണാടക
എഡ്യുക്കേഷൻ ഫിലിം- ആപ്പിൾസ് ആൻഡ് ഓറഞ്ച്സ്
സാമൂഹിക വിഷയങ്ങളിലുള്ള മികച്ച സിനിമം: ഹോളി റൈറ്റ്സ് ആൻഡ് ലാഡ്ലി
മികച്ച പരിസ്ഥിതി ചിത്രം: ദി സ്റ്റോർക്ക് സാവിയേഴ്സ്
പ്രമോഷണൽ ഫിലിം: ദി ഷവർ

No comments