അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ ഒരുങ്ങുന്നു.. 15ലക്ഷം രൂപ ചിലവ് കണക്കാക്കുന്ന നടപ്പന്തൽ നിർമ്മാണത്തിനായി സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേതത്തിൽ നടപ്പന്തൽ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു.
ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ 16തൂണുകളിലായി 15ലക്ഷം രൂപ ചിലവിലാണ് നടപ്പന്തൽ നിർമ്മിക്കുന്നത്.
മലയോരത്തെ പ്രധാന ദേവീക്ഷേത്രങ്ങളിലൊന്നാണ് അടുക്കളകുന്ന് ഭവതി ക്ഷേത്രം.
സംഘാടക സമിതി രൂപീകരണ യോഗം മേൽശാന്തി ജഗദീഷ് നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.
ക്ഷേത കമ്മറ്റി വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞികണ്ണൻ നായർ അധ്യക്ഷത വഹിച്ചു.
റിട്ട. ഐ. എസ്. ആർ. ഒ. ഉദ്യോഗസ്ഥൻ ഗംഗാധരൻ നായർ മുഖ്യാതിയായിരുന്നു. സന്തോഷ് കുമാർ മുള്ളൻ വളപ്പിൽ,പി. കുഞ്ഞിരാമൻ നായർ, പി. ജി. വിനോദ് കുമാർ, ഹരീന്ദ്രൻ നാട്ടക്കൽ, ശ്യാമള ഗോപാലകൃഷ്ണൻ, സജി കുമാർ മാമ്പറയിൽ, കെ. ഗോപാലകൃഷ്ണൻ, പി. വേണുഗോപാൽ, ഗോപാലകൃഷ്ണൻ വട്ടക്കണ്ടം, സനീഷ് അടുക്കളക്കണ്ടം, രഞ്ജിത്ത് തൈകണ്ടം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. ഗംഗാധരൻ നായർ. (ചെയർമാൻ) ഹരീന്ദ്രനാഥ്. (വൈസ് ചെയർമാൻ) വിനോദ് കുമാർ പി. ജി. (കൺവീനർ.) (ജോ. കൺവീനർമാർ) സനീഷ് അടുക്കക്കണ്ടം, പി. വേണുഗോപാൽ

No comments