Breaking News

വെള്ളരിക്കുണ്ട് -ഭീമനടി റോഡ് പണിക്കിടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയ കുടുംബങ്ങളിലേക്ക് ടാങ്കിൽ വെള്ളമെത്തിച്ച് കരാറുകാരൻ


വെള്ളരിക്കുണ്ട്: (www.malayoramflash.com) ഒടയഞ്ചാൽ ചെറുപുഴ മേജർ റോഡിലെ വെള്ളരിക്കുണ്ട് മുതൽ ഭീമനടി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണം പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രവർത്തി നിർത്തിവച്ചിരുന്നു. കുടിവെള്ള പൈപ്പ് പൊട്ടി പ്രദേശത്തെ നിരവധി കുടുംബങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങിയതിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഒടുവിൽ കരാറുകാരൻ രണ്ട് വാഹനങ്ങളിലായി പ്ലാച്ചിക്കര, കൂരാംകുണ്ട്, അട്ടക്കാട് എന്നീ പ്രദേശങ്ങളിലെ ജലവിതരണം മുടങ്ങിയ വീടുകളിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു.  ഇതിനോടകം 30,000 ലിറ്ററോളം വെള്ളം വിതരണം ചെയ്ത് കഴിഞ്ഞു. ജല അതൊരറ്റിയും കരാറുകാരനും തമ്മിലുള്ള തർക്കം കാരണം പൊട്ടിയ പൈപ്പിൻ്റെ അറ്റകുറ്റപണി നടത്താതെ നീളുകയായിരുന്നു. അടുത്ത ദിവസം റോഡ് പ്രവർത്തി പുനരാരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്

No comments