ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി കേരള ടീമിൽ മലയോരത്തിൻ്റെ സാന്നിധ്യമറിയിച്ച് കൊന്നക്കാട്ടെ ഡോണ മരിയ ടോം
വെള്ളരിക്കുണ്ട്: ഉത്തരാഖണ്ഡിൽ വച്ച് നടക്കുന്ന ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സിൽവർ മെഡൽ നേടിക്കൊടുത്ത ടീമിൽ മലയോരത്തിൻ്റെ അഭിമാനതാരമായി കൊന്നക്കാട്ടെ ഡോണ മരിയ ടോം. കദളിക്കാട്ടിൽ തോമസ്മാത്യു - വിൻസി ദമ്പതികളുടെ മകളായ ഡോണ തൃശൂർ വിമല കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പത്താംതരം മുതൽ പ്ലസ്ടു വരെ മാലോത്ത് കസബ സ്ക്കൂളിൽ പഠിച്ച ഡോണ അവിടെ വച്ച് കബഡിയിലും അത് ലറ്റിക്കിലും സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. കസബയിൽ സോജൻ ഫിലിപ്പും, ധന്യ ബാബുവും ആയിരുന്നു പരിശീലകർ. ഇപ്പോൾ അഖിൽ, അനു എന്നിവരിൽ നിന്ന് ഫെൻസിംഗ് പരിശീലനം നേടി വരുന്നു.

No comments