Breaking News

സോപ്പ് ലോഷൻ നിർമ്മാണത്തിൽ പരിശീലനം നേടി ഈസ്റ്റ് എളേരിയിലെ ഒരു പറ്റം യുവാക്കളും വിദ്യാർത്ഥികളും


ചിറ്റാരിക്കാൽ: കോവിഡ് കാലത്ത് പ്രതിരോധമൊരുക്കാൻ സോപ്പും ലോഷനുമെല്ലാം സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നേടിയിരിക്കുകയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയോരത്തെ ഒരുകൂട്ടം യുവാക്കൾ. ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി വനിതാവേദി കമ്പല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശീലന കളരിയിലാണ് ബദൽ ഉല്പന്നങ്ങൾ നിർമിക്കാൻ യുവാക്കൾ പരിശീലിച്ചത്. കമ്പല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.ആർ. ലതാഭായി പരിശീലനത്തിന് നേതൃത്വം നൽകി. പരിപാടിയുടെ ഉദ്ഘാടനം ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ടി.ശ്രീനിവാസൻ നിർവഹിച്ചു. ചടങ്ങിൽ എൻഎസ്എസ് ടീം ലീഡർ ആൽബി കെ ടോമി അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ കെ എസ് സജി, ഗ്രന്ഥശാല പ്രസിഡൻറ് പി വി പുരുഷോത്തമൻ, ലൈബ്രേറിയൻ അഞ്ജലി അനീഷ്, എൻഎസ്എസ് വോളണ്ടിയർ ഗൗതം രമേശ് എന്നിവർ പ്രസംഗിച്ചു

1 comment: