ജില്ലാ സബ്ബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ് പരപ്പയിൽ തുടങ്ങി
പരപ്പ: കാസർകോട് ജില്ലാ സബ്ബ് ജൂനിയർ ചാമ്പ്യൻഷിപ്പ് പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടങ്ങി. വടംവലി അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം മനോജ് അമ്പലത്തറ പതാക ഉയർത്തി. ജില്ലയിലെ ഇരുപതോളം ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിലംഗം ടി.വി ബാലൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ അധ്യക്ഷത വഹിച്ചു. സി. നാരായണൻ, വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്ലർ ജോർജ്, സ്ക്കൂൾ സീനിയർ അസിസ്റ്റൻറ് ഹരീഷ് കുമാർ, കായികാധ്യാപിക ദീപ പ്ലാക്കൽ എന്നിവർ സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ സുരേഷ് കൊക്കോട്ട് സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജോസ് കുര്യൻ സമ്മാനദാനം നിർവ്വഹിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ എ.ആർ രാജു ചടങ്ങിൽ അധ്യക്ഷനാ

No comments