നേഴ്സ് മാർക്ക് കോവിട് വാക്‌സിൻ സൗജന്യമാക്കണം ഇന്ത്യൻ നഴ്സസ് അസോസിയേഷൻ
കോവിട് മഹാമാരി പടർന്നു പിടിച്ചപ്പോൾ മുന്നിൽ നിന്ന് പോരാടിയ നേഴ്സ് മാരോട് കോവിട് വാക്‌സിന് പണം ആവശ്യപ്പെടുന്ന നടപടിക്ക് എതിരെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.സംസ്ഥാനത് ചില സ്വകാര്യ ആശുപത്രികൾ നേഴ്സ് മാരോട് കോവിട് വാക്സിന്റെ പേരിൽ പണം ഈടാകുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ഐ ൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു. ബന്ധുക്കളെയും, പിഞ്ചു കുട്ടികളെയും അടക്കം ഒന്ന് കാണാൻ പോലും സാധിക്കാതെ ഡ്യൂട്ടി ചെയ്ത സ്വകാര്യ ആശുപത്രി നേഴ്സ് മാരോട് വാക്‌സിന്റെ പേരിൽ പണം ഈടാക്കുന്ന സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഐ ൻ എ കേരള ഘടകം പ്രസിഡന്റ് ലിബിൻ തോമസ് പറഞ്ഞു.ലിജു വേങ്ങൽ,അജീഷ് ചാക്കോ അൻസാരി കോന്നി, ദിലീപ്,പ്രിൻസ് മാത്യു രഞ്ജിത് സ്‌കറിയ,വിബിൻ സേവ്യർ,ജിൻസ് മെച്ചെരിൽ എന്നിവർ സംസാരിച്ചു.

No comments