എടത്തോട് സംഘർഷം; പ്രതിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബളാൽ പഞ്ചായത്ത് കമ്മറ്റി നേതൃത്വം
എടത്തോട്: എടത്തോട് സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റിയതുമായി
ബന്ധപ്പെട്ട പ്രതിക്ക് ബി.ജെ.പി.യുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ നടത്തുന്ന പ്രചരണം
അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം എടത്തോട് കോൺഗ്രസ് ഓഫീസിന്റെ സ്ഥലമുടമാവകാശ
തർക്കത്തിന്റെ ഭാഗമായി നടന്ന അക്രമത്തിൽ ബി.ജെ.പി.യെ വലിച്ചിഴക്കുന്നത്
ദുഷ്ടലാക്കോട് കൂടിയാണെന്നും കർഷകമോർച്ച കാസറഗോഡ് ജില്ലാ പ്രസിഡന്റ്
ബളാൽ കുഞ്ഞിക്കണ്ണൻ, ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
എം.കുഞ്ഞിരാമൻ എന്നിവർ പറഞ്ഞു.

No comments