Breaking News

സിമൻ്റ് വില പൊള്ളുന്നു; പ്രതിഷേധം അറിയിച്ച് കെട്ടിട നിർമ്മാതാക്കൾ


 

ഈ മാസം മാത്രം സിമന്റ് വില ചാക്കിന് അൻപത് രൂപയോളമാണ് കൂടിയത്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കൂടുതൽ പണമുണ്ടാക്കാ൯ വേണ്ടി കമ്പനികൾ മനപൂർവ്വം വില വർധിപ്പിച്ചിരിക്കുകയാണെന്നാണ് കെട്ടിട്ട നിർമ്മാതാക്കൾ ആരോപിക്കുന്നത്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ കമ്പനികൾ തടസ്സപ്പെടുത്തിയെന്നും അമർഷത്തോടെ ഡെവലപ്പേഴ്സ് ആരോപിക്കുന്നു.


ഒരു ചാക്കിന് 50 രൂപ തോതിലാണ് പുതിയ വർധനവ്. കഴിഞ്ഞ മാസം 390 രൂപ വിലയുണ്ടായിരുന്ന സിമന്റ് ചാക്കിന് ഇപ്പോൾ 440 രൂപ നൽകണം. ഇപ്പോൾ സിമന്റിന്റെ വില കൂട്ടേണ്ട കാരണമെന്താണ് എന്ന് മനസ്സിലാവുന്നില്ല എന്നാണ് ബിൽഡേസ് അസോസിയേഷ൯ ഓഫ് ഇന്ത്യയുടെ തമിഴ്നാട് ഘടകം ട്രഷററായ എസ് രാമ പ്രഭു അത്ഭുതപ്പെടുന്നത്.


നിർമ്മാണ വ്യവസായത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ വസ്തുവാണ് സിമന്റ്. ഹൗസിംഗ് സെക്ടറിൽ 55 ശതമാനം മുതൽ 65 ശതമാനം വരെ സിമന്റ് ആവശ്യമാണ്. ഇ൯ഫ്രാസ്ട്രക്ച്ചർ മേഘലയിൽ സിമന്റിന്റെ ഉപയോഗം 15 മുതൽ 25 ശതമാനം വരെയാണ്. വാണിജ്യ വ്യവസായ മേഖലയിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണെന്ന് കണക്ക് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണ്‍ കെട്ടിട നിർമ്മാണ കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പറയുന്ന രാമ പ്രഭു പലരും ഏറ്റടുത്ത പദ്ധതികൾ പൂർത്തികരിക്കാ൯ ഏറെ കഷ്ടപ്പെടുകയാണെന്ന് വേവലാതിപ്പെടുന്നു. അപ്രതീക്ഷിതമായി എത്തിയ സിമന്റ് വില വർധന നിർമ്മാതാക്കളുടെ മേൽ കൂടുതൽ സമ്മർദ്ധം രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു.

No comments