Breaking News

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചു’; വിനോദിനി കോടിയേരിക്ക് കസ്റ്റംസ് നോട്ടീസ്


 

കൊച്ചി:​സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചതിൻ്റെ പേരിൽ വിനോദിനി കോടിയേരിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.


യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായായി കസ്റ്റംസ് പറയുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്‌നയ്ക്ക് കൈക്കൂലിയായി സന്തോഷ് ഈപ്പന്‍ ഐഫോണുകൾ വാങ്ങിനല്‍കി എന്ന് വിവാദമുണ്ടായിരുന്നു.

No comments