Breaking News

കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം


 



കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പ്രതിഷേധത്തിന് കാരണം. നിലവില്‍ ഏറ്റുമാനൂര്‍ സീറ്റ് പി.ജെ. ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുന്നത്.



മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാനബിന്ദു. ഇന്ന് പി. ജെ. ജോസഫുമായി ഫോണ്‍ മുഖാന്തിരം നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകള്‍ നീളുമ്പോഴും തര്‍ക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.

No comments