കേന്ദ്ര സര്‍വീസില്‍ 89 ഒഴിവുകള്‍; മാര്‍ച്ച് 18-നകം അപേക്ഷിക്കാം
വിവിധ തസ്തികകളിലെ 89 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം.
പബ്ലിക് പ്രോസിക്യൂട്ടർ-43: സി.ബി.ഐ.യിലാണ് ഒഴിവ്.
പ്രായപരിധി:35 വയസ്സ്.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ-26: സി.ബി.ഐ.യിലാണ് ഒഴിവ്.
പ്രായപരിധി:30 വയസ്സ്.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ)-10: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലാണ് ഒഴിവ്.
പ്രായപരിധി:35 വയസ്സ്.
ഇക്കണോമിക് ഓഫീസർ-1: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിലാണ് ഒഴിവ്.
പ്രായപരിധി:30 വയസ്സ്.
പ്രോഗ്രാമർ ഗ്രേഡ് എ-1 : ജൽ ശക്തി മന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്.
പ്രായപരിധി: 35 വയസ്സ്.
സീനിയർ സയന്റിഫിക് ഓഫീസർ-8 : ഡൽഹിയിലെ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്സ്, ബയോളജി, കെമിസ്ട്രി, ഡോക്യുമെന്റ്സ്, ലൈ-ഡിറ്റെക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്.
പ്രായപരിധി:38 വയസ്സ്.
വിശദവിവരങ്ങൾ www.upsconline.nic.inഎന്ന വെബ്സൈറ്റിലുണ്ട്. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: മാർച്ച് 18.

No comments