ഇരിട്ടി കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്ക്
ഇരിട്ടി : കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇരിട്ടി അഗ്നിരക്ഷാസേനയും , സിവിൽ ഡിഫൻസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയമറ്റം രാജു , പി ജി രാജൻ, എൻ ബാബു, സോമരാജൻ, എന്നിവർക്കാണ് പരിക്കേറ്റത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസും സുരക്ഷാ കവചം ധരിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരിട്ടി നിലയം സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .LF സുരേഷ് ബാബു SFRO സന്ദീപ് FRO (D)ജോർജ് HG വിനോയ് ചീഫ് വാർഡൻ അനീഷ്, പോസ്റ്റ് വാർഡൻ നിധീഷ് , .ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ .വാർഡൻ മാരായ പ്രബീഷ് ,ഡോളമി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു .

No comments