Breaking News

ആചാരം തെറ്റാതെ പെരട്ടൂർ കൂലോം സ്ഥാനീകരെത്തി കമ്മാടം മഖാം ഉറൂസ് മത സൗഹാര്‍ദ വേദിയായി


 

പരപ്പ: പൗരാണിക ആചാരനുഷ്ഠാനങ്ങൾ മുറതെറ്റിക്കാതെ നടത്തി വരുന്ന കമ്മാടം മഖാം ഉറൂസ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടന്നു വരവെ പതിവ് തെറ്റിക്കാതെ നെരോത്ത് പെരട്ടൂര്‍ കൂലോം ക്ഷേത്ര സ്ഥാനികര്‍ ഉറൂസ് നഗരിയിലെത്തി. സെക്രട്ടറി സുരേഷ്, രാമനാഥന്‍, ബാലകൃഷ്ണന്‍ തിരുവായുധക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മാടം മഖാം സന്ദര്‍ശിച്ച് മഖാം തുറന്നു പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി കെ പി സുല്‍ഫിക്കര്‍, താജുദീന്‍, യു.വി.മുഹമ്മദ് കുഞ്ഞി അബ്ദുല്‍ റഹിമാന്‍, ഷമീം പുലിയംകുളം, ഷരീഖ്, നിയാസ് ഖത്തീബ് ഖമറുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

No comments