Breaking News

എ ഗ്രൂപ്പിന്റെ പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; അഡ്വ. സജീവ് ജോസഫ് ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി


 

ആലക്കോട്: തെരുവിലേക്ക് നീണ്ട എ ഗ്രൂപ്പിന്റെ പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല.
അഡ്വ. സജീവ് ജോസഫ് തന്നെ ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
എ ഗ്രൂപ്പുകാരനായ സോണി സെബാസ്റ്റ്യനുവേണ്ടി അവസാന നിമിഷം 
വരെ ഉമ്മന്‍ചാണ്ടി ശക്തമായ നില കൊണ്ടങ്കിലും ഫലം കണ്ടില്ല.ഇരിട്ടി 
ഉളിക്കല്‍ സ്വദേശിയായ സജീവ് ജോസഫ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്.


സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എഐസിസി സംഘടനാ 
ചുമതലയുള്ള സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രധാന പങ്കുവഹിച്ചത്.
 ഉമ്മൻ ചാണ്ടി അതിശക്തമായി എതിർത്തിട്ടും ഫലമുണ്ടായില്ല. മണ്ഡലത്തിൽ 
സജീവ് ജോസഫിനാണ് വിജയ പ്രതീക്ഷയെന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് 
കിട്ടിയിട്ടുണ്ടെന്ന് കെ.സി വാദിച്ചു. എന്നാൽ ഇതു അംഗീകരിക്കാൻ
 ഉമ്മൻ ചാണ്ടി തയ്യാറായില്ല. സോണി സെബാസ്റ്റ്യനല്ലാതെ മറ്റൊരാളെ 
സ്ഥാനാർത്ഥിയാക്കാൻ അനുവദിക്കില്ലെന്നാണ് ഇരിക്കൂറിൽ നിന്നും
 എ ഗ്രൂപ്പ് ഉയർത്തിയ നിലപാട്. മൂന്നാം ഗ്രൂപ്പുകാരനായ സജീവ് ജോസഫ് 
കെ.സി വേണുഗോപാലിന്‍റെ അടുത്ത അനുയായിയാണ് അറിയപ്പെടുന്നത്.

Attachments area

No comments