രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട് കാസർകോട് തോണി അപകടത്തിൽ പെട്ട് മണിക്കൂറുകളോളം കടലിൽ കുടുങ്ങിയ അഞ്ചു പേരെയും രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട് : കിഴൂരിൽ നിന്നും 8 നോട്ടിക്കൽ മെയിൽ അകലെ കഴിഞ്ഞ ദിവസം നീലേശ്വരം മടക്കരയിൽ നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട മറിയം എന്ന ഒഴുക്കു വള്ളത്തിലെ തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരുമാണു അപകടത്തിൽ പെട്ടത് നീലേശ്വരം അഴിത്തലയിൽ നിന്നു ഫിഷറിസ് കോസ്റ്റൽ പോലീസ് രക്ഷാ ബോട്ടും രക്ഷാപ്രവർത്തകരുമായി ബോട്ട് സംഭ സ്ഥലത്തേക്ക് പുറപ്പെട്ടു
ബേക്കൽ കിഴൂരിൽ നിന്നും 8 നോട്ടിക്കയിൽ അകലെയാണ് അപകടത്തിൽ പെട്ട തോണി കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് കിട്ടിയത് ഇപ്പോൾ രക്ഷാപ്രവർക്ക് വയർലസ് സന്ദേശം വഴി അപകടത്തിൽ പെട്ടവരെ ബന്ധപ്പെടുന്നുണ്ട്
തോണി രണ്ടായി മുറിഞ്ഞു
തോണിയുടെ മുറിഞ്ഞ ഭാഗം വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായി സന്ദേശം ലഭിച്ചു.
രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത് ദായിറാസ് (37) ശ്യാം (18) ജിമ്മി (21),കുമാർ ( 43) ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത് ആർക്കും കാര്യമായി ആരോഗ്യപ്രശ്നങ്ങൾ ഇല്ല ഇവരെ അർദ്ധരാത്രിയോടെ കാസർകോട് തീരത്ത് എത്തിച്ചു
രക്ഷാ സംഘത്തിൽ സൈഫുദ്ധീൻ എഎസ്ഐ കോസ്റ്റൽ സ്റ്റേഷൻ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ് , കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് കൂടാതെ തീര സംരക്ഷണ സേനയും പങ്കെടുത്തു

No comments