ഇന്ധന വില വർദ്ധന; കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സമരത്തിലേക്ക്
കാഞ്ഞങ്ങാട്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുതിയ കോട്ടയിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് വെച്ച് സായാഹ്ന ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യാത്രാകൂലി വർധിപ്പിക്കാതെ ഇൻഷുറൻസ് ,ടാക്സ് എന്നിവ വർധിപ്പിക്കുകയും, സ്പെയർ പാർട്സുകളെ വില വർധനവ് കൊണ്ടും ടാക്സി മേഖലയെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പത്ര സമ്മേളനത്തിൽ രാജേഷ് നീലേശ്വരം, ദേവദാസ് കുമ്പള, വിനോദ് തായന്നൂർ, ഉദയൻ കാഞ്ഞങ്ങാട്, ഗോപി ഉദുമ സംബന്ധിച്ചു.

No comments