എഴാംമൈൽ-എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ് അറ്റകുറ്റപണി വൈകുന്നു പ്രവർത്തി ആരംഭിച്ചില്ലെങ്കിൽ മാർച്ച് 22ന് റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്
എണ്ണപ്പാറ: ഏഴാംമൈൽ -എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡിൽ തകർന്ന് കിടക്കുന്ന 2.500 കിലോമീറ്റർ ദൂരം അറ്റകുറ്റപണി നടത്താൻ ടെണ്ടർ നടപടികൾ പൂർത്തിയായി 6 മാസമായെങ്കിലും പണി തുടങ്ങിയിട്ടില്ല. അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് മുക്കുഴിയിൽ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ സമരത്തിനൊരുങ്ങുന്നു.
റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കി പേച്ച് വർക്ക് പൂർത്തിയായില്ലെങ്കിൽ മാർച്ച് 22 ന് റോഡ് ഉപരോധം സംഘടിപ്പിക്കാനാണ് തീരുമാനം.
സമരത്തിന് മുന്നോടിയായി നടത്തിയ യോഗത്തിൽ രമേശൻ മലയാറ്റുകര സമര പ്രഖ്യാപനം നടത്തി. ആർ. രഞ്ജിത്ത് അധ്യക്ഷനായി.എം.എസ് മനോജ് സ്വാഗതം പറഞ്ഞു.

No comments