കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; 44-കാരന്‍ അറസ്റ്റില്‍
കൊയിലാണ്ടി: വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി.ബസിൽ വരുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ നടുവീട്ടിൽ ദിനേഷ് (44) നെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം വടകരയിൽനിന്ന് വരുകയായിരുന്ന വിദ്യാർഥിനിക്കുനേരെ നന്തിയിൽ വെച്ചാണ് പീഡനശ്രമമുണ്ടായത്. എസ്.ഐ. ടി.കെ. ഷീജു, വനിതാ പോലീസ് കോൺസ്റ്റബിൾ ശ്രീലത തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്
No comments