Breaking News

കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ ഡെങ്കിപനി വ്യാപകം; വിദഗ്ധ സംഘം പരിശോധന നടത്തി


രാജപുരം: ഡെങ്കി പനി പടരുന്ന കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. കള്ളാർ പഞ്ചായത്തിൽ 26 പേർക്കും പനത്തടിയിൽ 29 പേർക്കും ഇതിനകം ഡെങ്കി പിടിപ്പെട്ട് ചികിത്സയിലാണ്‌. കള്ളാർ പഞ്ചായത്തിലെ 3, 4 വാർഡുകളിലാണ്‌ ആരോഗ്യ വകുപ്പിന്റെ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിൽനിന്നും പരിശോധന സംഘം എത്തിയത്.

രോഗം പിടിപെട്ട പ്രദേശത്തെ വെള്ളം, മാല്യന്യ കൂമ്പാരം എന്നിവിടങ്ങളിൽ പരിശോധന നടത്തി ബോധവൽക്കരണം നടത്തി. വരും ദിവസങ്ങളിലും പ്രദേശങ്ങളിൽ സന്ദർശനം നടത്തും.

No comments