Breaking News

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മടിക്കൈ ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ കേസ്



നീലേശ്വരം: ഐ.ടി.ഐ വിദ്യാര്‍ഥിയായ 19കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ കേസ്.

മടിക്കൈ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവനന്തപുരം സ്വദേശി ജി.ബിജു (48) വിനെതിരേയാണ് നീലേശ്വരം പൊലിസ് കേസെടുത്തത്. പഠനവൈകല്യമുള്ള വിദ്യാര്‍ഥിയെ കൗണ്‍സലിങിന് വിധേയമാക്കമെന്ന് പറഞ്ഞാണ് ശനിയാഴ്ച വൈകിട്ട് പ്രിന്‍സിപ്പല്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

അന്ന് രാത്രി ഐ.ടി.ഐക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു പീഡനമെന്ന് പൊലിസ് പറഞ്ഞു.


ഞായറാഴ്ച പ്രിന്‍സിപ്പല്‍ തന്നെ വിദ്യാര്‍ഥിയെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. വിദ്യാര്‍ഥി സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെ പിതാവ് പൊലിസില്‍ പരാതി നല്‍കി. നീലേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രിന്‍സിപ്പല്‍ താമസിക്കുന്ന ക്വാട്ടേഴ്സ് പൂട്ടി നാട്ടിലേക്ക് മുങ്ങിയിരുന്നു.

No comments