ചരിത്ര പ്രസിദ്ധമായ കുന്നുംകൈ പെരുമ്പട്ട മഖാം ഉറൂസിന് തുടക്കമായി
കുന്നുംകൈ : ചരിത്ര പ്രസിദ്ധമായ പെരുമ്പട്ട മഖാം ഉറൂസിന് തുടക്കം കുറിച്ച് വലിയുള്ളാഹി നഗറിൽ എം.ഐ.സി ഹൈപവർ കമ്മറ്റി ചെയർമാൻ എൽ.കെ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. തുടർന്ന് ജുമുഅ നിസ്ക്കാരനന്തരം ബത്തം ദുആയും മൗലീദ് പാരായണവും നടന്നു. അബ്ദുൽ റഹീം ഹുദവി നേതൃത്വം നൽകി.
ഞായറാഴ്ച്ച മഗ്രിബ് നിസ്ക്കാരാനന്തരം മഖാം സിയാറത്ത് പൊതുസമ്മേളനം നടക്കും.
തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ടി.പി അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്യും. തുടർന്ന് മജിലിസ്നൂറും കൂട്ടുപ്രാർത്ഥനയും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും
No comments