ജില്ലയിൽ കോവിഡ് 19 മെഗാ വാക്‌സിനേഷൻ ക്യാമ്പയിൻ മാർച്ച് 15 മുതൽ
കാഞ്ഞങ്ങാട് : ജില്ലയിൽ കോവിഡ് -19 മെഗാ വാക്‌സിനേഷൻ ക്യാമ്പയിൻ മാർച്ച് 15 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ .വി .രാംദാസ് അറിയിച്ചു.
കാസറഗോഡ് , കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ,45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്കാണ് മെഗാ വാക്‌സിനേഷൻ കാമ്പയിനിൽ വാക്‌സിനേഷൻ നൽകുന്നത് .45 വയസ്സിനും 59 വയസ്സിനുമിടയിൽ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവർ ആയത് സംബന്ധിച്ച മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സാക്ഷ്യപത്രം സഹിതമാണ് വാക്‌സിനേഷന് വരേണ്ടത് .കാസറഗോഡ് നഗരസഭാ പരിധിയിലെ ഗവ :ഫിഷറീസ് സ്കൂൾ,കാസറഗോഡ് ,മുനിസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ജില്ലാ ആയുർവേദ ആശുപത്രി, പടന്നക്കാട് ,സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുമായി മാർച്ച് 15,16,18,19,20,22 തിയ്യതികളിലായാണ് മെഗാ വാക്‌സിനേഷൻ ക്യാമ്പയിൻ നടക്കുന്നത്. രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണി വരെയാണ് വാക്‌സിനേഷൻ സമയം .ആശ പ്രവർത്തകർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വാക്‌സിനേഷൻ നൽകുകയുള്ളൂ .ഒരുദിവസം ഒരു കേന്ദ്രത്തിൽ വെച്ച് പരമാവധി 1000 പേർക്ക് മാത്രമാണ് വെച്ച് വാക്‌സിനേഷൻ നൽകുന്നത് .
No comments