Breaking News

മലയോരത്ത് ഇ.ചന്ദ്രശേഖരൻ്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു


വെള്ളരിക്കുണ്ട്: ഇടതുപക്ഷ സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് ജനത്തിരക്കേറുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തത്തിലാണ് വലിയ വർധനവ് കാണുന്നത്. ബളാൽ , കിനാനൂർ കരിന്തളം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥി ഇന്ന് പ്രചാരണ പരിപാടികൾ നടത്തിയത്. ബളാൽ പഞ്ചായത്തിലെ മരുതോം കോളനിയിലാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് പുഞ്ച, ചെമ്പഞ്ചേരി , കുഴി ങ്ങാട്, അരീക്കര , പന്നിത്തടം, കാരാട്ട്, ചേമ്പേന, ബിരിക്കുളം, കാലിച്ചാമരം, കരിന്തളം, തലയെടുക്കം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പുതുക്കുന്ന് കിഴക്ക് പര്യടനം സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മുൻ എം.എൽ.എ എം. നാരായണൻ, കെ എസ് കുര്യാക്കോസ്, എം. അസിനാർ, കെ. പുഷ്പരാജൻ, എം. ലക്ഷ്മി, പി. പ്രകാശൻ,ജോൺ ഐമൺ, സി.വി ദാമോദരൻ, ജയപ്രകാശ്, മുകേഷ് ബാലകൃഷ്ണൻ, പി.ടി നന്ദകുമാർ, കൂലേരി രാഘവൻ,  തുടങ്ങിയവർ സംസാരിച്ചു

No comments